മനില: ഫിലിപ്പീൻസിലുണ്ടായ ഫെങ്ഷെൻ ഉഷ്ണക്കാറ്റിൽ ഒരാൾ മരിച്ചു. ഞായറാഴ്ച മനില ഉൾക്കടലിൽനിന്ന് 65 മുതൽ 90 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയത് . ഇതോടെ മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള ഗ്രാമങ്ങളിൽനിന്ന് 22,000 പേരെ മാറ്റി പാർപ്പിച്ചു.
Trending :
ശനിയാഴ്ച കാപ്പിസ് പ്രവിശ്യയിലെ റോക്സാസ് പട്ടണത്തിൽ വേലിയേറ്റത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരാൾ മരിച്ചിരുന്നു. ഈ വർഷം മാത്രം ഫിലിപ്പീൻസിൽ ഉണ്ടായ പതിനെട്ടാമത്തെ ഉഷ്ണക്കാറ്റാണിത്.
ഫിലിപ്പീൻസിൽ റാമിൽ എന്നറിയപ്പെടുന്ന ഈ ഉഷ്ണക്കാറ്റ് വടക്കൻ മേഖലയായ ലുസോണിൽനിന്ന് ദക്ഷിണസമുദ്രത്തിലേക്ക് നീങ്ങുമെന്ന് അധികൃതർ അറിയിച്ചു.