
തൃശ്ശൂർ : മണ്ണുത്തി വെറ്റിനറി സർവകലാശാലയിലെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കും. ഫാമിലെ മുപ്പതോളം പന്നികൾക്ക് രോഗബാധയേറ്റതായി സംശയമുണ്ട്. അണുബാധ പകരാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഫാമിൽ നിന്നും 1 കി.മീ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ബാംഗ്ലൂരിലെ എസ്ആർഡിഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിക്കപ്പെട്ടത്.
പത്ത് കിലോമീറ്റർ ചുറ്റളവിൽ രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയായതിനു പിന്നാലെ അണുനശീകരണ പ്രവർത്തനങ്ങളും ആരംഭിക്കും.