പ്ലം കേക്ക് എളുപ്പത്തിൽ ഉണ്ടാക്കാം

12:25 PM May 18, 2025 | Kavya Ramachandran

വേണ്ട ചേരുവകൾ.
മൈദ                                                       2 കപ്പ്
മുട്ട                                                          3 എണ്ണം
ബേക്കിംഗ് പൗഡർ                           ഒന്നര ടീസ്പൂൺ
ബേക്കിംഗ് സോഡ                             അര ടീസ്പൂൺ
ഉപ്പ്                                                       കാൽ ടീസ്പൂൺ
പഞ്ചസാര                                           രണ്ട് കപ്പ്
ഏലയ്ക്ക പൊടിച്ചത്                     2 ടീസ്പൂൺ
ഗ്രാമ്പു                                                 2 ടീസ്പൂൺ
ജാതിക്ക                                             ഒരു ചെറിയ കഷ്ണം
പട്ട                                                      ഒരു ചെറിയ കഷ്ണം
ഓറഞ്ച് ജ്യൂസ്                                 1 കപ്പ്
ഈത്തപ്പഴം നുറുക്കിയത്            കാൽ കപ്പ്
പ്രൂൺസ് നുറുക്കിയത്                  കാൽ കപ്പ്
ടുട്ടി ഫ്രൂട്ടി                                         കാൽ കപ്പ്
കശുവണ്ടി നുറുക്കിയത്               ഒരു ടേബിൾസ്പൂൺ
ഓയിൽ                                              ഒരു കപ്പ്

തയാറാക്കുന്ന വിധം.
ആദ്യം ഓറഞ്ച് നീരിൽ ഡ്രൈ ഫ്രൂട്‌സ് ഒരു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ശേഷം പകുതി കപ്പ് പഞ്ചസാര, പട്ട, ഗ്രാമ്പു, ഏലയ്ക്ക, ജാതിക്ക എന്നിവ ചേർത്തു പൊടിച്ചു വയ്ക്കുക, ഒരു പാനിൽ പകുതി കപ്പ് പഞ്ചസാര ഇട്ട് കാരമേൽ ഉണ്ടാക്കി തണുക്കാൻ വയ്ക്കുക.
മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ യോജിപ്പിച്ചെടുക്കുക. ശേഷം മുട്ടയുടെ വെള്ളയും മഞ്ഞ കരുവും വേർതിരിച്ചെടുക്കുക. ശേഷം മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചെടുത്തു മാറ്റി വയ്ക്കുക. മുട്ടയുടെ മഞ്ഞക്കരു, പഞ്ചസാര, ഓയിൽ എന്നിവ ചേർത്തു അടിച്ചെടുക്കുക.
ഇതിലേക്ക് മിക്‌സ് ചെയ്ത മൈദയുടെ കൂട്ട് കുറച്ചായി യോജിപ്പിച്ചെടുക്കുക. ഷുഗർ കാരമൽ ചേർക്കുക, സോക് ചെയ്ത ഡ്രൈ ഫ്രൂട്‌സ്, കാഷ്യു, ഓറഞ്ച് തൊലി എന്നിവ ചേർത്തു യോജിപ്പിച്ചെടുക്കുക . മുട്ടയുടെ വെള്ള പതപ്പിച്ചെടുത്തത് ചേർത്തു മെല്ലെ യോജിപ്പിച്ചെടുക്കുക.
ശേഷം ഈ കൂട്ട് കേക്ക് ടിന്നിലേക്കൊഴിക്കുക. ഒരു സ്റ്റീൽ പാത്രത്തിൽ ഒരു ചെറിയ സ്റ്റാൻഡ് വച്ചു കൊടുത്തു 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക. 10 മിനിറ്റിന് ശേഷം കേക്ക് ടിൻ വച്ചു കൊടുത്തു 40 – 45 മിനിറ്റ് കുറഞ്ഞ തീയിൽ അടച്ചു വച്ചു ബേക്ക് ചെയ്‌തെടുക്കുക.