തിരുവല്ല : കൂട്ടുകാർക്കൊപ്പം മണിമലയാറ്റിലെ പുളിക്കീഴിൽ കുളിക്കാൻ ഇറങ്ങിയപ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ചു. നിരണം കന്യാത്രയിൽ വീട്ടിൽ അനന്ദു ( 17 ) ആണ് മരിച്ചത്.
പുളിക്കീഴ് ഷുഗർ ഫാക്ടറിക്ക് സമീപം ഇന്നുച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ അനന്ദു നദിയിൽ മുങ്ങിത്താഴുകയായിരുന്നു. തിരുവല്ല , ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേനയും സ്കൂബാ ടീമും ചേർന്ന് മൃതദേഹം മുങ്ങി എടക്കുകയായിരുന്നു.