+

വ​ർ​ഗീ​യ പ​രാ​മ​ർ​ശ കേസിൽ ഇൻഫ്ലുവൻസർ ശ​ർ​മി​ഷ്ഠ പ​നോ​ലി​യുടെ അറസ്റ്റ് നിയമപരമെന്ന് പൊലീസ്

വ​ർ​ഗീ​യ പ​രാ​മ​ർ​ശ കേസിൽ ഇൻഫ്ലുവൻസർ ശ​ർ​മി​ഷ്ഠ പ​നോ​ലി​യുടെ അറസ്റ്റ് നിയമപരമെന്ന് പൊലീസ്

കൊ​ൽ​ക്ക​ത്ത : വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ള്ള വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​ന് ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ശ​ർ​മി​ഷ്ഠ പ​നോ​ലി​യെ (22) നി​യ​മ​വി​രു​ദ്ധ​മാ​യി അ​റ​സ്റ്റ് ചെ​യ്‌​തെ​ന്ന വി​മ​ർ​ശ​നം കൊ​ൽ​ക്ക​ത്ത പൊ​ലീ​സ് ത​ള്ളി. എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചാ​ണ് അ​റ​സ്റ്റെ​ന്ന് പൊ​ലീ​സ് അ​വ​കാ​ശ​പ്പെ​ട്ടു. സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന കു​റ്റ​ക​ര​മാ​യ ഉ​ള്ള​ട​ക്കം പ​ങ്കി​ട്ട​തി​നാ​ണ് ശ​ർ​മി​ഷ്ഠ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

പ്ര​തി​ക്ക് നോ​ട്ടീ​സ് ന​ൽ​കാ​ൻ നി​ര​വ​ധി ത​വ​ണ ശ്ര​മി​ച്ചു. പ​ക്ഷേ അ​വ​ർ ഒ​ളി​വി​ൽ പോ​യി. തു​ട​ർ​ന്ന്, കോ​ട​തി അ​റ​സ്റ്റ് വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ചു. പി​ന്നീ​ട് ഗു​ഡ്ഗാ​വി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ ബോ​ളി​വു​ഡ് ന​ട​ന്മാ​ർ മൗ​നം പാ​ലി​ച്ച​തി​നെ വി​മ​ർ​ശി​ച്ചതിലാണ് വ​ർ​ഗീ​യ പ​രാ​മ​ർ​ശം. 

facebook twitter