'കെട്ടിപ്പിടിക്കാനോ ചുംബിക്കാനോ ആവശ്യപ്പെടരുത് , വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ട് വേണ്ട, വധു സാരി ധരിക്കണം’ ; സോഷ്യൽ മീഡിയയിൽ വൈറലായി വരന്റെ ‘ഡിമാന്റ് ലിസ്റ്റ്’

09:25 AM Nov 08, 2025 | Neha Nair

വിവാഹത്തിന് മുൻപ് വരൻ നൽകിയൊരു ‘ഡിമാൻഡ് ലിസ്റ്റാണ്’ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
സ്ത്രീധനത്തെക്കുറിച്ചോ വിലയേറിയ സമ്മാനങ്ങളെക്കുറിച്ചോ അല്ല ലിസ്റ്റ്. മറിച്ച്, വരനാകാൻ പോകുന്നയാളുടെ ചിന്താപൂർവ്വമായ പ്രത്യയശാസ്ത്രത്തെ കുറിച്ചുള്ളതാണ് ഡിമാൻഡ് ലിസ്റ്റ്.

വരന്റെ ലിസ്റ്റ് വധുവിന്റെ അച്ഛൻ കൈമാറിയതായാണ് എക്‌സിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പറയുന്നത്. വരന്റെ ലിസ്റ്റിൽ പത്ത് ഡിമാന്റുകളാണ് പറയുന്നത്.

വരൻ കൈമാറിയ ഡിമാന്റ് ലിസ്റ്റ്:

Trending :

പ്രീ-വെഡ്ഡിങ് ഷൂട്ട് ഉണ്ടാകില്ല.
വധു സാരി ധരിക്കണം.
വിവാഹ വേദിയിൽ സോഫ്റ്റ് ഇൻസ്ട്രുമെന്റൽ മ്യൂസിക് മാത്രമേ പ്ലേ ചെയ്യാൻ കഴിയു.
ഉച്ചത്തിൽ പാട്ട് വെയ്ക്കാൻ കഴിയില്ല.
മലയിടുന്ന സമയത്ത് വരനും വധുവും മാത്രമേ വേദിയിൽ ഉണ്ടാക്കാൻ പാടുള്ളു.
മലയിടുന്ന സമയത്ത് ആരും വരനെയോ വധുവിനെയോ ഉയർത്താൻ പാടില്ല.
പോസ് ചെയ്യാനോ കെട്ടിപ്പിടിക്കാനോ ചുംബിക്കാനോ ആവശ്യപ്പെടുന്ന ആരെയും വേദിയിൽ നിർത്തരുത്
ആചാരങ്ങൾക്കിടയിൽ ഫോട്ടോഗ്രാഫർ ദൂരെ നിന്ന് ചിത്രങ്ങൾ എടുക്കണം.
ദമ്പതികളെ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ നിർബന്ധിക്കരുത്.
വിവാഹം പകൽ സമയത്ത് നടത്തണം.

വിവാഹത്തിന് തൊട്ടുമുമ്പുള്ള നിബന്ധനകൾ വായിച്ചപ്പോൾ വധുവിന്റെ അച്ഛൻ കരഞ്ഞ് പോയെന്ന് സോഷ്യൽ മീഡിയ പറയുന്നുണ്ട്. ഏതായാലും വ്യത്യസ്തമായ ഈ ലിസ്റ്റ് ഏറെ ചർച്ചയ്‌ക്കാണ്‌ വഴിയൊരുക്കിയിരിക്കുന്നത്.