തൃശ്ശൂർ : ഇരിങ്ങാലക്കുടയില്‍ ഗർഭിണിയായ യുവതി ഭർതൃവീട്ടില്‍ മരിച്ച നിലയില്‍. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ ഭർത്താവ് നൗഫലിനെ (29) കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഭർതൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഒന്നര വർഷം മുമ്ബായിരുന്നു ഇരുവരുടെയും വിവാഹം. കാർഡ് ബോർഡ് കമ്ബനിയിലെ ജീവനക്കാരനാണ് നൗഫല്‍. ദമ്ബതികള്‍ക്ക് ഒരു കുഞ്ഞുണ്ട്.
ഫസീല രണ്ടാമത് ഗർഭിണിയായിരുന്നു.ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം.ഒരുപാട് നാളായി ഭർത്താവ് ദേഹോപദ്രവം ചെയ്യുന്നുണ്ടെന്ന് യുവതി ഉമ്മയ്ക്ക് വാട്സ്അപ് സന്ദേശം അയച്ചിരുന്നു. യുവതിയുടെ മരണത്തില്‍ ഗാർഹിക പീഡന ആരോപണം ബന്ധുക്കള്‍ ഉന്നയിക്കുന്നുണ്ട്.