ഗ്രിൽഡ് ഫിഷ് തയ്യാറാക്കാം

09:05 AM May 18, 2025 | Kavya Ramachandran

 മീൻ കഴുകി വൃത്തിയാക്കി വരഞ്ഞതിനു ശേഷം ഒരു ടിഷ്യു വച്ചു ജലാംശം ഒപ്പിയെടുക്കുക.
മീനിൽ പുരട്ടാനുള്ള മസാല
പച്ചമഞ്ഞൾ അരച്ചത് – 10 gm (ലഭ്യമല്ലെങ്കിൽ മഞ്ഞൾപ്പൊടി )
കുരുമുളക് ചതച്ചത് – 10 gm
പെരുംജീരകം ചതച്ചത് – 3 gm
വെളുത്തുള്ളി ചതച്ചത് -5 gm
ഇഞ്ചി ചതച്ചത് – 5 gm
കറിവേപ്പില പൊടിയായി അരിഞ്ഞത്- ആവശ്യത്തിന്
നാരങ്ങാനീര് – അരമുറി
കല്ലുപ്പ് – ആവശ്യത്തിന്
എണ്ണ – 10 ml

ഒരു പാത്രത്തിൽ എല്ലാ ചേരുവകളും യോചിപ്പിച്ചു മീനിൽ പുരട്ടി കുറഞ്ഞത് രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.
മീൻ ഗ്രിൽ ചെയ്യാൻ;ചൂടാക്കിയ നോൺ സ്റ്റിക് പാനിൽ അൽപ്പം എണ്ണ ഒഴിച്ചു മീൻ രണ്ടു മിനിറ്റ് വീതം ഓരോ വശവും ഗ്രിൽ ചെയ്യുക. പിന്നീട് നേരത്തെ ചൂടാക്കിയ ഓവനിൽ 180 ഡിഗ്രി ചൂടിൽ ഏഴു മിനിട്ടു ഗ്രിൽ ചെയ്തു ചൂടോടെ സംബാലുമായി കഴിക്കാം!
ഓവനില്ലെങ്കിൽ പാനിൽ തന്നെ മീൻ ഗ്രിൽ ചെയ്തെടുക്കാം. അലങ്കരിക്കാനായി അരമുറി നാരങ്ങാ നന്നായി ചൂടായ പാനിൽ ഒരു മിനിട്ടു ചുട്ടെടുത്തു ഉപ്പ് ചേർത്ത് മീനോടൊപ്പം വയ്ക്കുക.