കോട്ടയം: കേരളത്തില്‍ തേങ്ങാ വിലയോടൊപ്പം തന്നെ അടയ്ക്കയുടെ വിലയും കുത്തനെ ഉയരുകയാണ്.നാടൻ അടയ്ക്കയുടെ വരവ് കുറഞ്ഞതിനാലാണ് സംസ്ഥാനത്ത് അടയ്ക്കയ്ക്ക് വില ഉയരാൻ കാരണം. നിലവില്‍ ഒരു അടയ്ക്കയ്ക്ക് 13 രൂപ നല്‍കേണ്ട അവസ്ഥയാണ്. ഒരാഴ്ച്ച കൊണ്ടാണ് അടയ്ക്കയുടെ വിലയില്‍ ഇത്രയേറെ വർധിച്ചത്.
നേരത്തേ എട്ടു രൂപ വരെയായിരുന്നു ഒരു അടയ്ക്കയുടെ വില. ഒരാഴ്ച്ചയില്‍ അഞ്ചു രൂപയുടെ വർധനവാണുണ്ടായത്. മംഗലാപുരം, മേട്ടുപ്പാളയം, സത്യമംഗലം, ആനമല തുടങ്ങിയ സ്ഥലങ്ങളിലെ അടയ്ക്കയാണ് ഇപ്പോള്‍ സംസ്ഥാനത്തെ വിപണികളില്‍ ലഭിക്കുന്നത്. നാടൻ അടയ്ക്കയേക്കാള്‍ വലുപ്പമുണ്ട് എന്നതും ഏത് കാലത്തും ഇവിടങ്ങളില്‍ നിന്നും അടയ്ക്ക ലഭിക്കും എന്നതുമാണ് ഈ പ്രദേശങ്ങളെ വ്യാപാരികള്‍ ആശ്രയിക്കാൻ കാരണം.
കാലാവസ്ഥാവ്യതിയാനമാണ് കേരളത്തിലെ അടയ്ക്കാ കർഷകരെ പ്രതികൂലമായി ബാധിച്ചത്. കാലാവസ്ഥയിലെ മാറ്റം അടയ്ക്ക മൂക്കുന്നതിനും പഴുക്കുന്നതിനും കാലതാമസം വരുന്നത് വിപണിയിലേക്കുള്ള വരവിനെ ബാധിച്ചിട്ടുണ്ട്. ഏപ്രില്‍, മേയ് മാസത്തോടെ കേരളത്തിലെ അടയ്ക്ക തീർന്നാല്‍ മറയൂർ, കോഴിക്കോട് ഭാഗത്തുനിന്നുള്ള അടയ്ക്ക വിപണിയിലെത്തും. ഓഗസ്റ്റ് പകുതിയോടെ വീണ്ടും നാടൻ അടയ്ക്ക എത്തും