തൃശൂർ: കേന്ദ്രമന്ത്രിയും സിനിമ നടനുമായ സുരേഷ് ഗോപി കഴുത്തില്‍ അണിഞ്ഞിരുന്ന പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട പരാതിയില്‍ പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.എ. മുഹമ്മദ് ഹാഷിം ആണ് കേസിലെ പരാതിക്കാരൻ.
പട്ടിക്കാട് റെയിഞ്ച് ഓഫീസർക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കുന്നത്. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരുന്നത്. തൃശൂർ ഡി.എഫ്.ഒയാകും മൊഴിയെടുക്കുക.പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം എന്നാണ് പരാതിക്കാരനായ മുഹമ്മദ് ഹാഷിം നല്‍കിയ പരാതിയിലെ പ്രധാന ആവശ്യം.
സംസ്ഥാന പൊലിസ് മേധാവിക്കാണ് പരാതി നല്‍കിയിരുന്നത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ ലംഘനമാണ് പുലിപ്പല്ല് ഉപയോഗിക്കല്‍ എന്നാണ് പരാതിയില്‍ പറയുന്നത്. അതിനിടെ, സുരേഷ് ഗോപിയുടെ മാലയിലെ പുലിപ്പല്ല് യഥാർഥത്തിലുള്ളതാണോ എന്ന അന്വേഷണം പൊലിസ് നടത്തുന്നുണ്ട്.