കേരള കേന്ദ്ര സർവകലാശാല ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് എക്‌സാമിനേഷൻ യുജി അടിസ്ഥാനമാക്കിയാണ് പ്രവേശനം. എല്ലാം ഓണേഴസ് കോഴ്‌സുകളാണ്. കൂടുതൽ വിവരങ്ങൾക്ക്: www.cukerala.ac.in (admssion link) അവസാന തീയതി ജൂലായ് 31.
. ബി.കോം ഫിനാൻഷ്യൽ അനലിറ്റിക്സ്
ക്വാണ്ടിറ്റേറ്റീവ് അനലിസ്റ്റ്, ഫിനാൻഷ്യൽ അനലിസ്റ്റ്, റിസ്‌ക് സ്ട്രാറ്റജിസ്റ്റ്, ഫിൻ ടെക് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ മേഖലകളിലാണ് സാധ്യതകൾ. ഫിനാൻസ്, ഡേറ്റാ സയൻസ്, സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ചുള്ള കോഴ്‌സുകൾ വിപണികൾ പ്രവചിക്കുന്നതിനും അപകടസാധ്യത കൈകാര്യം ചെയ്യുന്നതിനും പൈത്തൺ, പവർ ബിഐ, ഗ്ലോബൽ ഫിനാൻഷ്യൽ ഡേറ്റാബേസുകൾ തുടങ്ങിയവ യിൽ വൈദഗ്ധ്യം നൽകുന്നു.
. ബി.സി.എ
ഡേറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, സൈബർ സുരക്ഷ, സിസ്റ്റം അനാലിസിസ് തുടങ്ങിയ വിവിധ മേഖലകളെ സംയോജിപ്പിച്ച് വിദ്യാർഥികളെ മികച്ച ടെക് പ്രൊ ഫഷണലുകളാക്കി മാറ്റും. സോഫ്റ്റ്വേർ ഡിവലപ്പർ, എഐ ഡിവലപ്പർ, സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, നെറ്റ്വർക്ക് അഡ്മിനിസ്‌ട്രേറ്റർ, സിസ്റ്റം അനലിസ്റ്റ്, ഡേറ്റാ സയന്റിസ്റ്റ് തുടങ്ങിയ മേഖലകളിൽ ജോലിചെയ്യാം.
. ബി.എസ്.സി ബയോളജി
സുവോളജി, മോളിക്യുലാർ ബയോളജി, എൻവയോൺമെന്റൽ ബയോളജി, ജീനോമിക്, ബയോകെമിസ്ട്രി, ബയോ ടെക്‌നോളജി, ബയോ ഇൻഫോർമാറ്റിക്‌സ് എന്നീ മേഖലക ളിൽ പ്രായോഗിക പരിശീലനം നൽകുന്നു. ശാസ്ത്രജ്ഞരെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ബയോടെക് ക്ലസ്റ്ററുകൾ, എൻവയോൺമെന്റൽ കൺസൾട്ടൻസി, ഫാർമസ്യൂട്ടിക്കൽസ്, പൊതുജനാരോഗ്യം, അക്കാദമിക് ഗവേഷണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാം..
. ബി.എ ഇന്റർനാഷണൽ റിലേഷൻസ്
സർവകലാശാലയുടെ തിരുവനന്തപുരം കാമ്പസിലാണ് പ്രോഗ്രാം. റഷ്യൻ ഹൗസ് പോലെയുള്ള സ്ഥാപനങ്ങളുടെ സഹകരണവും വിദേശഭാഷാ പഠനസൗകര്യവുമുണ്ട് (ഫ്രഞ്ച്, ജർമൻ), അധ്യാപനം, ഗവേഷണം, ഐക്യരാഷ്ട്രസംഘടന, സിവിൽ സർവീസസ്, സെൻട്രൽ സെക്രട്ടേറിയേറ്റ് സർവീസുകൾ, പോളിസി അനലിസ്റ്റ്, ലെജിസ്റ്റേറ്റീവ് റിസർച്ച്, ഉൾപ്പെടെ ഒട്ടേറെ മേഖലകളിലാണ് അവസരങ്ങൾ.