+

മത്തങ്ങ വിത്തിന്റെ ഗുണങ്ങള്‍ അറിയാം ...

മത്തങ്ങ വിത്തിന്റെ ഗുണങ്ങള്‍ അറിയാം ...

മത്തങ്ങ വിത്തുകള്‍ കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

വിറ്റാമിൻ എ, സി, ഇ, ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം, ഫൈബർ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മത്തങ്ങ വിത്തുകള്‍. വിറ്റാമിൻ എ അടങ്ങിയ  മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

രണ്ട്...

വിറ്റാമിൻ സി ധാരാളം അടങ്ങിയതാണ് മത്തങ്ങ വിത്തുകള്‍. അതിനാല്‍ ഇവ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

മൂന്ന്...

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിവിധ പോഷകങ്ങൾ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈറ്റോസ്റ്റെറോളുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ഇവ ഹൃദയത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.  രക്തസമ്മർദ്ദം കുറയ്ക്കാനും, കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

നാല്...

പ്രോട്ടീനിന്‍റെ നല്ലൊരു ഉറവിടമാണ് മത്തൻ കുരു. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.

അഞ്ച്...

ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

ആറ്...

നാരുകള്‍ അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.

ഏഴ്...

ആന്‍റി ഓക്സിഡന്‍റികള്‍ ധാരാളം അടങ്ങിയ ഇവ ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കും.

എട്ട്...

മത്തങ്ങ വിത്തുകൾ  കഴിക്കുന്നത് നല്ല  ഉറക്കം ലഭിക്കാന്‍ സഹായിക്കും.

facebook twitter