ശേഷം നമുക്ക് ഉരുളക്കിഴങ്ങ് സ്റ്റഫിംഗിന് വേണ്ടി തയ്യാറാക്കാം. ഒരു ചെറിയ ചട്ടിയില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കുക. എണ്ണ ഇടത്തരം ചൂടാകുമ്പോള്‍ തീ കുറച്ച് അതിലേക്ക് അര ടീസ്പൂണ്‍ ജീരകം പൊട്ടിക്കുക. പിന്നീട് ഇതിലേക്ക് 1 ടീസ്പൂണ്‍ ചെറുതായി അരിഞ്ഞ ഇഞ്ചിയും 2 ടീസ്പൂണ്‍ ചെറുതായി അരിഞ്ഞ പച്ചമുളകും ചേര്‍ക്കുക. ഇത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം തീ ഓഫ് ചെയ്ത് വേവിച്ച ഗ്രീന്‍ പീസ്, ½ ടീസ്പൂണ്‍ മുളകുപൊടി, 1 നുള്ള് കായം, പൊടിച്ച മസാല മിശ്രിതം, 1 മുതല്‍ 2 ടീസ്പൂണ്‍ ഉണങ്ങിയ ആംചൂര്‍ (മാങ്ങാപ്പൊടി) എന്നിവ ചേര്‍ക്കുക. ഇത് ഒരുമിച്ച് ഇളക്കി മാറ്റി വെക്കുക. പിന്നീട് ഇതിലേക്ക് ഉരുളക്കിഴങ്ങ്, ഉപ്പ്, മല്ലിയില എന്നിവ മിക്സ് ചെയ്യുക. ഇവയെല്ലാം നല്ലതുപോലെ ഇളക്കി മിക്സ് ചെയ്ത് വെക്കുക.
സമൂസ മാവ് തയ്യാറാക്കാം
ഒരു വലിയപാത്രത്തില്‍ 2 കപ്പ് മൈദ എടുത്ത് അതിലേക്ക് 1 ടീസ്പൂണ്‍ അപ്പക്കാരം ചേര്‍ക്കുക. പിന്നീട് 1 ടീസ്പൂണ്‍ ഉപ്പ്, 6 ടേബിള്‍സ്പൂണ്‍ നെയ്യ് എന്നിവ കൂട്ടിച്ചേര്‍ക്കുക. ഇത് നല്ലതുപോലെ കുഴച്ചെടുക്കുക. അതിന് വേണ്ടി അല്പം വെള്ളം ചേര്‍ക്കാം. ഇത് നല്ലതുപോലെ കുഴ്െച്ചടുത്ത് മാറ്റി വെക്കണം. ശേഷം ഇത് 7-8 ഉരുളകളാക്കി മാറ്റി വെക്കുക. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സമൂസ പേസ്ട്രി ഉപയോഗിച്ച് ആകൃതിയില്‍ ആക്കിയെടുക്കാം. അല്ലെങ്കില്‍ ഇത് പരത്തി സമൂസ ആകൃതിയില്‍ പരത്തിയെടുക്കുക. പിന്നീട് കോണ്‍ രൂപത്തിലാക്കി ഇതിലേക്ക് ഉരുളക്കിഴങ്ങ് മിശ്രിതവും ഗ്രീന്‍പീസും നിറക്കണം. ഇത് നല്ലതുപോലെ നിറച്ചെടുത്ത് എണ്ണയില്‍ വറുത്ത് കോരണം. അരിക് പൊട്ടിപ്പോവാതിരിക്കാന്‍ മാവ് ചേര്‍ത്ത് ഒട്ടിക്കേണ്ടതാണ്. ഇത് ഗോള്‍ഡന്‍ നിറമാവുമ്പോള്‍ എണ്ണയില്‍ നിന്ന് കോരിയെടുക്കണം. മല്ലിയില ചട്നി ഉപയോഗിച്ച് കഴിക്കാം.