അവല്‍ കൊണ്ട് പുട്ട് ഉണ്ടാക്കിയാലോ ?

04:15 PM Aug 24, 2025 | Kavya Ramachandran

ചേരുവകള്‍

അവല്‍ – 2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
തേങ്ങ ചിരവിയത്-ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

ചെറിയ തീയില്‍ എണ്ണ ചേര്‍ക്കാതെ ഒരു കപ്പ് അവല്‍ അഞ്ച് മിനിറ്റ് വറുത്തെടുക്കുക.ചൂടാക്കിയ അവല്‍ ചൂടാറുമ്പോള്‍ മിക്സിയില്‍ ഇട്ട് പുട്ടുപൊടിയുടെ പരുവത്തില്‍ ചെറുതായി തരിതരിയായി പൊടിച്ചെടുക്കുക.ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേര്‍ത്തിളക്കുക.അതിലേക്ക് വെള്ളം ഒഴിച്ചുകൊടുത്ത് പുട്ടുപൊടി നനച്ച് എടുക്കാം.ഒരു പുട്ട് കുറ്റിയില്‍ തേങ്ങയും പൊടി നനച്ചതും നിറച്ച് ആവിയില്‍ വേവിച്ചെടുക്കുക.