+

ട്രംപിന് ഖത്തര്‍ 3,400 കോടി രൂപയുടെ വിമാനം സമ്മാനമായി നല്‍കുന്നത് എന്തിന്? മക്കളുടെ നിക്ഷേപത്തിനുള്ള പ്രത്യുപകാരമോ, ലോക പോലീസിന് മുന്നില്‍ ഇങ്ങനെ കുമ്പിട്ട് നിക്കണോ?

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഖത്തര്‍ 34,00 കോടിയിലേറെ രൂപ വിലമതിക്കുന്ന വിമാനം സമ്മാനമായി നല്‍കുന്നു എന്ന വാര്‍ത്ത ലോകത്തെ ഞെട്ടിച്ചിരുന്നു.

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഖത്തര്‍ 34,00 കോടിയിലേറെ രൂപ വിലമതിക്കുന്ന വിമാനം സമ്മാനമായി നല്‍കുന്നു എന്ന വാര്‍ത്ത ലോകത്തെ ഞെട്ടിച്ചിരുന്നു. ഒരു അമേരിക്കന്‍ പ്രസിഡന്റിന് കിട്ടുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ്. ലോകത്തെ മറ്റൊരു ഭരണാധികാരിക്കും ഒരു രാജ്യവും ഇത്തരമൊരു സമ്മാനം നല്‍കിയിട്ടുണ്ടാകില്ല.

എയര്‍ ഫോഴ്‌സ് വണ്‍ ആണ് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഔദ്യോഗിക വിമാനം. ഇതിന് പകരമായി ഉപയോഗിക്കാന്‍ ഒരു ആഡംബര ബോയിംഗ് 747-8 വിമാനമാണ് ഖത്തറിന്റെ സമ്മാനം. ഖത്തറിന്റെ സമ്മാനം ഇതിനകം തന്നെ പല ചോദ്യങ്ങളും ഉയര്‍ത്തിയിട്ടുണ്ട്.

നേരത്തെ പല രാജ്യങ്ങളില്‍ നിന്നും വിലക്ക് നേരിട്ട ഖത്തര്‍ ഇത്രയും വിലപിടിപ്പുള്ള സമ്മാനം നല്‍കുന്നത് എന്തിന്? ഡൊണാള്‍ഡ് ട്രംപിന്റെ മക്കള്‍ ഖത്തറില്‍ ശതകോടികള്‍ നിക്ഷേപിച്ചതിന് ഇതുമായി ബന്ധമുണ്ടോ? അമേരിക്കന്‍ ജനത ഇതിനെ അനുകൂലിക്കമോ? യു.എസ്. ഭരണഘടനയുടെ വിദേശ സമ്മാന നിയമത്തിന്റെ ലംഘനമല്ലേ ഇത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.

ട്രംപിന്റെ കുടുംബ ബിസിനസ്സിന് ഖത്തറില്‍ 5.5 ബില്യണ്‍ ഡോളറിന്റെ പദ്ധതി ഉണ്ട്. ഈ സമ്മാനം ട്രംപിന്റെ അനുകൂല്യം നേടാനും അതുവഴി ലോകത്തെ വമ്പന്മാരുടെ നിക്ഷേപം ആകര്‍ഷിക്കാമെന്നും ഖത്തര്‍ കണക്കുകൂട്ടുന്നു.

ഖത്തര്‍ നേരത്തെ തുര്‍ക്കിക്ക് ഈ രീതിയിലൊരു വിമാനം സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് വിവാദമാക്കേണ്ടെന്ന് പറയുന്നവരുമുണ്ട്. എന്നാല്‍, യു.എസ്. ഭരണഘടന പ്രകാരം, കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ വിദേശ സമ്മാനങ്ങള്‍ സ്വീകരിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. 400 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഈ വിമാനം സ്വീകരിക്കുന്നത് ഈ നിയമം ലംഘിക്കുമെന്ന് വിമര്‍ശകര്‍ പറയുന്നു.

ഖത്തറിന്റെ സമ്മാനത്തെ കൈക്കൂലി എന്നും വിളിക്കുന്നവരുണ്ട്. അമേരിക്കയെ സ്വാധീനിച്ച് തങ്ങളുടെ വശത്താക്കാനാണ് ഖത്തറിന്റെ ശ്രമമെന്നും, അറബ് രാജ്യങ്ങളോടുള്ള നയങ്ങളില്‍ യുഎസ് മാറ്റം വരുത്താന്‍ കാരണമാകുമെന്നും പറയുന്നു.

വിമാനം നല്‍കയാലും അതില്‍ ട്രംപ് യാത്ര ചെയ്യണമെങ്കില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. അതിനായി യുഎസ് വന്‍ തുക ചെലവഴിക്കേണ്ടതായിവരും. ട്രംപ് പറയുന്നത്, ഇത് യു.എസ്. പ്രതിരോധ വകുപ്പിനുള്ള സമ്മാനമാണെന്നും നിരസിക്കുന്നത് വിഡ്ഡിത്തമാണെന്നുമാണ്. കാലാവധിക്ക് ശേഷം ഇത് അദ്ദേഹത്തിന്റെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിക്ക് കൈമാറും. എന്നാല്‍, ഇത് വ്യക്തിഗത നേട്ടത്തിന് ഉപയോഗിക്കപ്പെടാമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

facebook twitter