രാഹുല്‍ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; സ്ഥാപനത്തില്‍ എത്തിച്ച് തെളിവെടുത്തു

07:24 AM Dec 04, 2025 | Suchithra Sivadas

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്നലെയാണ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ രാഹുല്‍ ഈശ്വറിനെ വിട്ടത്

.ടെക്‌നോപാര്‍ക്കിലെ ഓഫീസിലെത്തിച്ച് തെളിവെടുത്തിരുന്നു. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ജയിലില്‍ അയച്ചത് മുതല്‍ നിരാഹാരത്തിലാണ് രാഹുല്‍ ഈശ്വര്‍. ക്ഷീണിതനെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയിലെത്തിച്ച് ഡ്രിപ്പ് നല്‍കിയിരുന്നു.