ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര പത്താം ദിനത്തില്‍. പ്രിയങ്ക ഗാന്ധിയും ഇന്ന് യാത്രയുടെ ഭാഗമാകും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നാളെ യാത്രയ്‌ക്കൊപ്പം ചേരും. സുപോള്‍ നിന്ന് ദര്‍ഭംഗയിലേക്കാണ് ഇന്നത്തെ യാത്ര.
സീതാമര്‍ഹിയിലുള്ള മാതാ ജാനകി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും ദര്‍ശനം നടത്തും. യാത്രയില്‍ പങ്കെടുക്കാന്‍ തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നാളെ ബീഹാറില്‍ എത്തും. അഖിലേഷ് യാദവ്, സിദ്ധരാമയ്യ, ഹേമന്ദ് സോറന്‍, രേവന്ദ് റെഡി, സുഖ്വീന്ദര്‍ സിംഗ് സുഖു എന്നിവരും അടുത്ത ദിവസങ്ങളില്‍ യാത്രക്ക് എത്തും. സെപ്റ്റംബര്‍ ഒന്നിന് പട്‌നയിലാണ് യാത്രയുടെ സമാപനം.
Trending :