ബജറ്റിൽ കേ​ര​ള​ത്തി​ലെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് 3042 കോടി

12:00 PM Feb 04, 2025 | Neha Nair

ന്യൂ​ഡ​ൽ​ഹി : കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തി​ലെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് വ​ക​യി​രു​ത്തി​യ​ത് 3042 കോ​ടി രൂ​പ. 2009-2014 കാ​​ല​ത്തെ യു.​പി.​എ സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യ​തി​നേ​ക്കാ​ൾ എ​ട്ടു​മ​ട​ങ്ങാ​ണ് കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച തു​ക​യെ​ന്ന് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്‌​ണ​വ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ബ​ജ​റ്റി​നേ​ക്കാ​ൾ 31 കോ​ടി രൂ​പ​യാ​ണ് ഇ​ക്കു​റി അ​ധി​ക​മാ​യി വ​ക​യി​രു​ത്തി​യ​ത്. ​

സം​സ്ഥാ​ന​ത്ത് ഏ​തൊ​ക്കെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് തു​ക വ​ക​യി​രു​ത്തി​യ​തെ​ന്ന് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി വി​ശ​ദീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. പു​തി​യ പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ചും പു​തി​യ ട്രെ​യി​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ലും മ​റു​പ​ടി​യു​ണ്ടാ​യി​ല്ല. അ​തേ​സ​മ​യം, 2014നു ​ശേ​ഷം സം​സ്ഥാ​ന​ത്ത് 125 കി​ലോ​മീ​റ്റ​ർ പു​തി​യ റെ​യി​ൽ​വേ പാ​ത​ക​ൾ നി​ർ​മി​ച്ചെ​ന്നും വൈ​ദ്യു​തീ​ക​ര​ണം 100 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.114 റ​യി​ൽ​വേ മേ​ൽ​പാ​ല​ങ്ങ​ൾ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ശ​ബ​രി റെ​യി​ൽ പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത്രി​ക​ക്ഷി ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ന്തി​മ തീ​രു​മാ​നം അ​റി​യി​ച്ചി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തി​ന്റെ നി​ല​പാ​ട​നു​സ​രി​ച്ച് തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Trending :

കേ​ര​ള​ത്തി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ര​ണ്ട് വ​ന്ദേ​ഭാ​ര​ത്​ ട്രെ​യി​നു​ക​ൾ​ക്കും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ബ​ജ​റ്റി​ൽ പു​തു​താ​യി 200 വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ, 100 അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ൾ, 50 ന​മോ ട്രെ​യി​നു​ക​ൾ എ​ന്നി​വ​ക്കാ​യി തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 250 കി​ലോ​മീ​റ്റ​ർ വ​രെ ദൂ​രം​വ​രു​ന്ന ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ന​മോ ട്രെ​യി​നു​ക​ൾ. 16 കോ​ച്ചു​ക​ളാ​ണ് ഇ​തി​ൽ ഉ​ണ്ടാ​വു​ക​യെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.