+

മഴയുടെ ശക്തി കുറഞ്ഞു ; വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിരോധനങ്ങൾ പിൻവലിച്ചു

മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10,11,12 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നോ ഗോ സോൺ പ്രദേശങ്ങളിലേയ്ക്കുള്ള പ്രവേശനത്തിനായിരുന്നു (പ്ലാൻ്റേഷൻ തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ) നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

കൽപ്പറ്റ : മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10,11,12 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നോ ഗോ സോൺ പ്രദേശങ്ങളിലേയ്ക്കുള്ള പ്രവേശനത്തിനായിരുന്നു (പ്ലാൻ്റേഷൻ തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ) നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

മഴ മുന്നറിയിപ്പിൽ മാറ്റം വന്നതിനാൽ ഉരുൾപൊട്ടൽ ദുരന്ത ബാധിത മേഖലയായ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തേക്കുള്ള പ്രവേശന നിരോധനവും പിൻവലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.

ജില്ലയിൽ മഞ്ഞ ജാഗ്രത നിർദ്ദേശം ലഭിച്ചതിനാലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിൽ വ്യക്തമാക്കി. ജോലിയ്ക്ക് പോകുന്ന തൊഴിലാളികൾ അടിയന്തര സാഹചര്യങ്ങളിൽ മേപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെയും വെള്ളരിമല വില്ലേജ് ഓഫീസറുടെയും നിർദേശങ്ങളനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ നിൽക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

facebook twitter