അയോധ്യയിലെ രാമക്ഷേത്ര സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടെന്നും അടുത്തത് മഥുരയുടെ ഊഴമാണെന്നും പ്രഖ്യാപിച്ചുകൊണ്ട് ബിജെപി മഥുര വൃദ്ധാവന്‍ ക്ഷേത്രമാണ് അടുത്ത ലക്ഷ്യമെന്ന് വിവാദ ആള്‍ദൈവം ബാബ ബാഗേശ്വറിന്റെ വീഡിയോ പോസ്റ്റ് ചെ്തുകൊണ്ടാണ് ബിജെപിയുടെ ഔദ്യോഗിക എക്സി പേജ് വഴിയുള്ള പുതിയ പ്രഖ്യാപനം.
അയോധ്യ രാമക്ഷേത്ര പോലെ സമാനമായ ഒരു ക്ഷേത്ര പ്രസ്ഥാനങ്ങളില്‍ ആര്‍എസ്എസ് ഭാഗമാവില്ലെന്ന സര്‍സംഘചാലക് മോഹന്‍ ഭഗവതിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് രാമക്ഷേത്രത്തിന് ശേഷമുള്ള ലക്ഷ്യം കുറിക്കുന്ന പോസ്റ്റുമായി ബിജെപി രംഗത്തെത്തിയത്.
ശ്രീരാമന് സിംഹാസനസ്ഥനായി ഇനി കൃഷ്ണനും തല്‍സ്ഥാനത്ത് ഇരിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ട് ബാബ ബാഗേശ്വറിന്റെ വാക്കുകള്‍. രാജ്യത്ത് വിശ്വാസവും പാരമ്പര്യവും ഇപ്പോള്‍ കൂടുതല്‍ ബഹുമാനിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.