+

പുണ്യം നിറഞ്ഞ രാമായണമാസം ; കര്‍ക്കിടക വാവുബലിക്കൊരുങ്ങി നിടുവാലൂർ വാരത്ത് മഹാവിഷ്ണു ക്ഷേത്രം

ആചാര കർമങ്ങളുടെയും  പൂജകളുടെയും  പുണ്യമാസമാണ് കർക്കടക മാസം .വടക്കേ മലബാറിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ നിടുവാലൂർ വാരത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ  ഈ വർഷത്തെ രാമായണ മാസാചാരണം ജൂലൈ 16 മുതൽ ആഗസ്ത് 16 വരെ നടക്കുകയാണ്. ക്ഷേത്രത്തിൽ കര്‍ക്കടക മാസത്തില്‍ നടക്കുന്ന പിതൃ ബലി ചടങ്ങുകള്‍ക്കുള്ള മുഴുവന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ അറിയിച്ചു .

കണ്ണൂർ : ആചാര കർമങ്ങളുടെയും  പൂജകളുടെയും  പുണ്യമാസമാണ് കർക്കടക മാസം .വടക്കേ മലബാറിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ നിടുവാലൂർ വാരത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ  ഈ വർഷത്തെ രാമായണ മാസാചാരണം ജൂലൈ 16 മുതൽ ആഗസ്ത് 16 വരെ നടക്കുകയാണ്.

The month of Ramayana is full of merit; Mahavishnu temple in Niduvalur prepares for Karkidaka Vavubali

ക്ഷേത്രത്തിൽ കര്‍ക്കടക മാസത്തില്‍ നടക്കുന്ന പിതൃ ബലി ചടങ്ങുകള്‍ക്കുള്ള മുഴുവന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ അറിയിച്ചു .

The month of Ramayana is full of merit; Mahavishnu temple in Niduvalur prepares for Karkidaka Vavubali

രാമായണ മാസാചരണത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ എല്ലാ ദിവസവും രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമവും വൈകുന്നേരം രാമായണപാരായണവും ഉണ്ടായിരിക്കുന്നതാണ്. കർക്കിടക വാവുബലി  വ്യാഴാഴ്‌ച രാവിലെ 6 മണി മുതൽ ആരംഭിക്കുമെന്നും  ഭക്ത ജനങ്ങൾക്ക്  9744444840, 9446919556  എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു .
 

facebook twitter