ഇതാ അടിപൊളി റെസിപ്പി

11:00 AM Aug 25, 2025 | Neha Nair

ചേ​രു​വ​ക​ൾ

    പാ​ൽ - 1 ലി​റ്റ​ർ
    വാ​നി​ല ക​സ്റ്റ​ർ​ഡ് പൗ​ഡ​ർ - 3 ടേ​ബി​ൾ​സ്പൂ​ൺ
    പ​ഞ്ച​സാ​ര - 3/4 ക​പ്പ്‌
    പ​ച്ച മു​ന്തി​രി കു​രു ക​ള​ഞ്ഞ​ത് (അ​രി​ഞ്ഞ​ത്) - 3/4 ക​പ്പ്‌
    മാ​ങ്ങ (അ​രി​ഞ്ഞ​ത്) - 3/4 ക​പ്പ്‌
    ഏ​ത്ത​പ്പ​ഴം (അ​രി​ഞ്ഞ​ത്) - 3/4 ക​പ്പ്‌
    ക​റു​ത്ത മു​ന്തി​രി (അ​രി​ഞ്ഞ​ത്) - 3/4 ക​പ്പ്‌
    ചെ​റു​പ​ഴം (അ​രി​ഞ്ഞ​ത്) - 3/4 ക​പ്പ്‌
    ആ​പ്പി​ൾ (അ​രി​ഞ്ഞ​ത്) - 3/4 ക​പ്പ്‌ 

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു ഫ്രൈ​യി​ങ് പാ​നി​ൽ പാ​ൽ ഒ​ഴി​ച്ച് തി​ള​യ്ക്കു​ന്ന​തു വ​രെ ഇ​ട​യ്ക്കി​ടെ ഇ​ള​ക്കി കൊ​ടു​ക്കു​ക. ഒ​രു ബൗ​ളി​ൽ ക​സ്റ്റ​ർ​ഡ് പൗ​ഡ​റും കു​റ​ച്ച് പാ​ലും ക​ട്ട​ക​ളൊ​ന്നും ഇ​ല്ലാ​തെ ന​ന്നാ​യി ഇ​ള​ക്കി​യെ​ടു​ക്കു​ക. പാ​ൽ തി​ള​ച്ച ശേ​ഷം പ​ഞ്ച​സാ​ര​യും ക​സ്റ്റ​ർ​ഡി​ന്‍റെ മി​ശ്രി​ത​വും ചേ​ർ​ത്ത് കു​റു​കു​ന്ന​ത് വ​രെ കൈ ​വി​ടാ​തെ ഇ​ള​ക്ക​ണം.

ശേ​ഷം ക​സ്റ്റ​ർ​ഡ് ത​ണു​ക്കാ​ൻ വ​യ്ക്കു​ക. ക​സ്റ്റ​ർ​ഡ് ത​ണു​ത്ത ശേ​ഷം എ​ല്ലാ ഫ്രൂ​ട്ട്സും ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി 2 മ​ണി​ക്കൂ​റെ​ങ്കി​ലും ത​ണു​പ്പി​ക്കാ​ൻ വ​യ്ക്കു​ക. ഇ​ത് ത​ണു​പ്പോ​ടെ ആ​സ്വ​ദി​ക്കു​ക.