കിടിലൻ മൈസൂർ പാക്ക് റെസിപ്പി ഇതാ

08:10 AM Aug 25, 2025 | Kavya Ramachandran


ചേരുവകൾ

കടലപ്പൊടി- 300 ഗ്രാം
പഞ്ചസാര- 300 ദ്രാം
നെയ്യ്- 50 ഗ്രാം

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാത്രത്തിൽ കടലപ്പൊടി വറുത്തെടുക്കാം. മറ്റൊരു പാനിൽ പഞ്ചസാരയോടൊപ്പം വെള്ളം ഒഴിച്ച് അലിയിച്ചെടുക്കാം. വെള്ളം വറ്റി പഞ്ചസാര ലായനി തയ്യാറാകുമ്പോൾ കടലപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ആവശ്യാനുസരണം നെയ്യ് ഒഴിക്കാം. പാത്രത്തിൽ ഒട്ടിപിടിക്കുന്നത് തടയാൻ ഇത് സഹായിക്കും. മറ്റൊരു പാത്രത്തിൽ നെയ്യ് പുരട്ടി മാവ് അതിലേയ്ക്ക് പകർന്ന് പരത്തിയെടുക്കാം. ഇത് തണുത്തിനു ശേഷം മുറിച്ചെടുത്ത് കഴിക്കാം.