ചേരുവകള്‍
മഷ്റൂം – 250 ഗ്രാം
സവാള നീളത്തില്‍ അരിഞ്ഞത് – 2 എണ്ണം
പച്ചമുളക് – 2 എണ്ണം
തക്കാളി-1 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 1/2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍
ബിരിയാണി മസാലപ്പൊടി – 1 ടീസ്പൂണ്‍
ഗരം മസാലപ്പൊടി -1/2 ടീസ്പൂണ്‍
മല്ലിയില -1/4 കപ്പ്
പുതിനയില -1/4 കപ്പ്
ചെറു നാരങ്ങാനീര് – 1 ടേബിള്‍ സ്പൂണ്‍
തൈര് – 2 ടേബിള്‍ സ്പൂണ്‍
ഓയില്‍-2 ടേബിള്‍ സ്പൂണ്‍
നെയ്യ്- 3-4 ടീസ്പൂണ്‍
വഴനയില- 1 എണ്ണം
പട്ട -4 ചെറിയ കഷണം
ഏലക്ക – 4 എണ്ണം
ഗ്രാമ്പു – 4 എണ്ണം
ഉണക്ക മുന്തിരി – കുറച്ച്
അണ്ടിപ്പരിപ്പ് – കുറച്ച്
ഉപ്പ് – ആവശ്യത്തിന്
ബിരിയാണി അരി – 1 1/2 കപ്പ്
ചൂടു വെള്ളം – 2 കപ്പ്
തയ്യാറാക്കുന്ന വിധം :
ഒരു പാനില്‍ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വറുത്തു കോരുക.
ഇതേ പാനില്‍ എണ്ണയും നെയ്യും ഒഴിച്ച് ഗ്രാമ്പു, പട്ട, ഏലക്ക, വഴനയില, സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി വഴറ്റുക.
അതിനു ശേഷം പൊടികള്‍ എല്ലാം ചേര്‍ത്തു വഴറ്റി മൂത്ത മണം വരുമ്പോള്‍ തക്കാളി ചേര്‍ക്കുക.
ഇത് അലിഞ്ഞ് വരുമ്പോള്‍ മഷ്റൂം മല്ലിയില, പുതിനയില, തൈര്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 2 മിനിറ്റ് അടച്ച് വച്ച് വേവിക്കുക.
ശേഷം ചൂടുവെള്ളം ഒഴിച്ച് തിളക്കുമ്പോള്‍ കഴുകി വെള്ളം വാര്‍ന്ന അരി ചേര്‍ത്ത് ലോ ഫ്‌ലെയ്മില്‍ വച്ചു വേവിക്കുക.
പകുതി വേവാകുമ്പോള്‍ ചെറു നാരങ്ങാനീരും ഒരു ടീസ്പൂണ്‍ നെയ്യും ചേര്‍ത്ത് കൊടുക്കണം.