+

പാൽ കഞ്ഞി ഇങ്ങനെ പരീക്ഷിച്ച് നോക്കൂ

അരി – ഒരു കപ്പ് തേങ്ങാ പാൽ – രണ്ടാം പാൽ ( 2 കപ്പ് ) തേങ്ങാ പാൽ – ഒന്നാം പാൽ ( 1 കപ്പ് )

ആവശ്യ സാധനങ്ങൾ:

അരി – ഒരു കപ്പ്
തേങ്ങാ പാൽ – രണ്ടാം പാൽ ( 2 കപ്പ് )
തേങ്ങാ പാൽ – ഒന്നാം പാൽ ( 1 കപ്പ് )
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

അരി നന്നായി കഴുകിയ ശേഷം തേങ്ങയുടെ രണ്ടാം പാലും വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക. കുക്കറിൽ വേവിക്കുന്നതിനേക്കാൾ നല്ലത് കലത്തിൽ വേവിക്കുന്നതാണ്. കുക്കറിൽ ആണെങ്കിൽ രുചി കുറയും. കലത്തിൽ വേവിക്കാൻ കുറെ സമയം എടുക്കും. അരി നന്നായി വെന്ത് വരണം. ചോറിനേക്കാൾ വേവ് ആവുകയാണെങ്കിൽ രുചി കൂടും. ശേഷം ഇതിലേക്ക് ഒന്നാം പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇറക്കി വിളമ്പാം.

facebook twitter