+

എയ്‌സിൻറെ റിലീസ് തീയതി പുറത്ത്

അറുമുഗകുമാർ സംവിധാനം ചെയ്ത വിജയ് സേതുപതി നായകനാകുന്ന,  ചിത്രം എയ്‌സിൻറെ റിലീസ് തീയതി പുറത്ത്. ഏപ്രിൽ 19 ശനിയാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്ററിലാണ് റിലീസ് തീയതി പങ്കുവെച്ചത്. 2025 മെയ് 23ന് ചിത്രം ആഗോള റിലീസായി എത്തും.

വിജയ് സേതുപതി ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നായിക രുക്മിണി വസന്ത് 'റുക്കു' എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ജസ്റ്റിൻ പ്രഭാകരൻ സംഗീതം നൽകുന്ന ചിത്രം 7CS എന്റർടൈൻമെന്റിൻറെ ബാനറിൽ അറുമുഖ കുമാർ തന്നെയാണ് നിർമിക്കുന്നത്. ഭൂരിഭാഗവും മലേഷ്യയിൽ ചിത്രീകരിച്ച ചിത്രത്തിന്റെ ടൈറ്റിൽ ടീസറിന് കാഴ്ചക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

2025 ജനുവരിയിൽ വിജയ് സേതുപതിയുടെ ജന്മദിനത്തോടനുബന്ധിച്ച് നിർമാതാക്കൾ പുറത്തിറക്കിയ, ചിത്രവുമായി ബന്ധപ്പെട്ട വിഡിയോ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. വൻ ബജറ്റിൽ ഒരുക്കിയ ഈ ചിത്രം പൂർണമായും മാസ്സ് കൊമേഴ്സ്യൽ എൻറർടൈനറായാണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- കരൺ ഭഗത് റൗട്, സംഗീതം- ജസ്റ്റിൻ പ്രഭാകരൻ, പശ്‌ചാത്തല സംഗീതം- സാം സി. എസ്, കലാസംവിധാനം- എ. കെ. മുത്തു. പി.ആർ.ഒ ശബരി.

facebook twitter