'കാന്ത'യുടെ റിലീസ് തീയതി പുറത്ത്

06:40 PM Oct 20, 2025 | Neha Nair

ദുൽഖർ സൽമാനും ഭാഗ്യശ്രീ ബോർസെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാന്ത'യുടെ റിലീസ് തീയതി പുറത്ത്. സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 14ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. സെപ്റ്റംബർ 12ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയുടെ റിലീസ് 'ലോക'യുടെ കുതിപ്പിനെത്തുടർന്ന് മാറ്റിവെച്ചിരുന്നു.

ദുൽഖറിൻറെ ജ​ന്മ​ദി​ന​ത്തി​ലാണ് ചി​ത്ര​ത്തിൻറെ ടീ​സ​ർ പു​റ​ത്തി​റ​ക്കിയത്. 1950 കാ​ല​ത്തെ മ​ദ്രാ​സി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കാ​ന്ത​യു​ടെ ക​ഥ. നെ​റ്റ്ഫ്ലി​ക്സ് ഡോ​ക്യു​മെ​ന്റ​റി​യാ​യ ‘ദ ​ഹ​ണ്ട് ഫോ​ർ വീ​ര​പ്പ​ൻ’ സം​വി​ധാ​നം ചെ​യ്ത് ​ഏ​റെ ശ്ര​ദ്ധ നേ​ടി​യ സംവിധായകനാണ് സെ​ൽ​വ​മ​ണി സെ​ൽ​വ​രാ​ജ്. ത​മി​ഴി​ൽ ഒ​രു​ക്കി​യ ചി​ത്രം മ​ല​യാ​ളം, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലും റി​ലീ​സ് ചെ​യ്യും. ഒരു ഹൊറർ സിനിമയുടെ ചിത്രീകരണത്തിനായി ഒരുങ്ങുന്ന ഒരു സിനിമ സംഘത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ര​ണ്ടു പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ർ​ക്കി​ട​യി​ലെ ഈ​ഗോ​യും മ​റ്റു​മാ​ണ് ചി​ത്ര​ത്തി​ന്റെ ക​ഥാ​ത​ന്തു.

നടനായ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. ദു​ൽ​ഖ​റി​ന് പു​റ​മെ, സ​മു​ദ്ര​ക്ക​നി, ഭാ​ഗ്യ​ശ്രീ ഭോ​ർ​സെ, റാണ ദഗ്ഗുബതി തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ദു​ൽ​ഖ​റി​ന്റെ​ത​ന്നെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വേ​​ഫേ​റ​ർ ഫി​ലിം​സ്, തെ​ലു​ഗ് താ​രം റാ​ണ ദു​ഗ്ഗ​ബ​ട്ടി​യു​ടെ സ്പി​രി​റ്റ് മീ​ഡി​യ എ​ന്നി​വ​യാ​ണ് നി​ർ​മാ​താ​ക്ക​ൾ. ജാനു ചന്തറാണ് സംഗീതം. ലെവ്ലിൻ ആന്റണി ഗോൺസാൽവസാണ് എഡിറ്റിങ്ങ് നിർവഹിക്കുന്നത്.