അഷ്ക്കർ സൗദാനെ നായകനാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ദികേസ് ഡയറിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഒരു പിടി മികച്ച ചിത്രങ്ങൾ മലയാള സിനിമയിൽ ഒരുക്കിപ്പോരുന്ന ബൻസി പ്രൊഡക്ഷൻസിൻറെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സ്റാണ് ഈ ചിത്രം നിർമിക്കുന്നത്.
ആക്ഷന് ഏറെ പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ക്രൈം ത്രില്ലർ സിനിമയിലെ ക്രിസ്റ്റി സാം എന്ന പൊലീസ് ഉദ്യോഗസ്ഥനെ അഷ്ക്കർ സൗദാൻ അവതരിപ്പിക്കുന്നു. ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിൻറെ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് തൻറെ വ്യക്തിജീവിതത്തേക്കൂടിസാരമായി ബാധിക്കുന്ന ചില സംഭവങ്ങൾ കടന്നു വരുന്നത്.
തുടക്കം മുതൽ തന്നെ സസ്പെൻസും ഉദ്യേഗവും നിലനിർത്തിക്കൊണ്ടുള്ള പൂർണമായ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ചിത്രത്തിൻറെ അവതരണം. വിജയരാഘവൻ അവതരിപ്പിക്കുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ സാം എന്ന കഥാപാത്രവും ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്.
രാഹുൽ മാധവ്, രേഖ, റിയാസ് ഖാൻ, അമീർ നിയാസ്, സാക്ഷി അഗർവാൾ, കിച്ചു ടെല്ലസ്, ബാല മേഘനാഥൻ, ഗോകുലൻ, ബിജുക്കുട്ടൻ, നീരജ, എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂർ എന്നിവരുടെ കഥക്ക് ഏ.കെ. സന്തോഷ് തിരക്കഥ രചിച്ചിരിക്കുന്നു.
ബി.ഹരി നാരായണൻ, എസ്. രമേശൻ നായർ, ബിബിഎൽദോസ്, ഡോ. മധു വാസുദേവൻ എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് വിഷ്ണു മോഹൻ സിതാര, മധു ബാലകൃഷ്ണൻ എന്നിവരും ഫോർ മ്യൂസിക്കും ചേർന്നാണ് പശ്ചാത്തല സംഗീതം - പ്രകാശ് അലക്സ്. ഛായാഗ്രഹണം - പി.സുകുമാർ. എഡിറ്റിങ് - ലിജോ പോൾ.
കലാസംവിധാനം -ദേവൻ കൊടുങ്ങല്ലൂർ. മേക്കപ്പ് - രാജേഷ് നെന്മാറ. കോസ്റ്റ്യും ഡിസൈൻ-സോബിൻ ജോസഫ്. സ്റ്റിൽസ് - നൗഷാദ് കണ്ണൂർ, സന്തോഷ് കുട്ടീസ്, പ്രൊഡക്ഷൻ ഹെഡ് -റിനിഅനിൽകുമാർ. പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് പെരുമ്പിലാവ്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസ് ആഗസ്റ്റ് ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തിക്കുന്നു