കറപിടിച്ച് മാറ്റി വച്ചിരിക്കുന്ന സ്പൂണുകളും പാത്രങ്ങളും മിനുക്കിയെടുക്കാൻ ചില വഴികൾ പറഞ്ഞു തരട്ടെ..
ബേക്കിങ് സോഡ
കുറച്ചു വെള്ളത്തിലേയ്ക്ക് ബേക്കിങ് സോഡ ചേർത്ത് മിശ്രിതമാക്കാം. ഈ പേസ്റ്റ് പാത്രങ്ങളിൽ പുരട്ടി അൽപ സമയം മാറ്റി വയ്ക്കാം. ശേഷം സ്ക്രബർ ഉപയോഗിച്ച് കഴുകി കളയാം.
വിനാഗിരി
ഒരു പാത്രത്തിൽ വെള്ളവും വിനാഗിരിയും തുല്യ അളവിലെടുക്കാം. ഇതിൽ പാത്രങ്ങളും സ്പൂണും മുക്കി വയ്ക്കാം. 15 മിനിറ്റിനു ശേഷം കഴുകിയെടുക്കാം.
നാരങ്ങ-ഉപ്പ്
അമിതമായി കറ പിടിച്ചിരിക്കുന്ന ഇടങ്ങളിൽ ഉപ്പ് വിതറാം. ഒരു നാരങ്ങയുടെ പകുതി ഉപയോഗിച്ച് അവിടെ മൃദുവായി ഉരസാം. ഇത് ഏതു കറയും നീക്കം ചെയ്യാൻ സഹായിക്കും.
ടൊമാറ്റോ കെച്ചപ്പ്
സോഫ്റ്റ് തുണിയിലോ സ്പോഞ്ചിലോ ടൊമാറ്റോ കെച്ചപ്പ് എടുക്കാം. അത് ഉപയോഗിച്ച് കറ പിടിച്ചിരിക്കുന്ന പ്ലേറ്റ് സ്ക്രബ് ചെയ്യാം. ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാം.
ചൂടുവെള്ളം
കറയുള്ള സ്റ്റീൽ പാത്രങ്ങളും സ്പൂണും ചൂടുവെള്ളത്തിൽ മുക്കി വയ്ക്കാം. അൽപ സമയത്തിനു ശേഷം ലിക്വിഡ് സോപ്പ് ഉപയോഗിച്ച് കഴുകി കളയാം