ഒപ്പം വരണമെന്ന ആവശ്യം നിരാകരിച്ചു ; പത്തനംതിട്ടയിൽ 17 കാരിയെ പെട്രോളൊഴിച്ച് തീവെച്ചുകൊന്ന കേസില്‍ വിധി ഇന്ന്

12:10 PM May 23, 2025 |


പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീവെച്ചുകൊന്ന കേസില്‍ വിധി ഇന്ന്. 2017 ജൂലൈ 14നു വൈകുന്നേരമായിരുന്നു കേസിന് ആസ്പദമായ സംഭവം. ഒപ്പം വരണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് മൃഗീയമായി കൊലപ്പെടുത്തിയത്. 

പ്ലസ് ടു വിദ്യാര്‍ത്ഥിനി ശാരിക കൊല്ലപ്പെട്ട കേസില്‍, മുന്‍ സുഹൃത്ത് സജിലാണ് പ്രതി. അഡി. ജില്ലാ കോടതി ഒന്ന് ആണ് കേസില്‍ വിധി പറയുക. കടമ്മനിട്ടയിലെ ശാരികയുടെ ബന്ധുവീട്ടിൽ വച്ച് പെട്രോള്‍ ശരീരത്തിലൂടെ ഒഴിച്ച സജില്‍ തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികില്‍സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22നായിരുന്നു മരണം.