‘റെട്രോ’ വീഡിയോ ഗാനം റിലീസ് ചെയ്തു

07:40 PM May 23, 2025 | AVANI MV

സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘റെട്രോ’. ഇപ്പോഴിതാ റെട്രോയിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘കനിമ’ എന്ന ഗാനത്തിന്റെ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. സന്തോഷ് നാരായണന്‍ സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് വിവേകാണ്. സൂര്യ, പൂജ ഹെഗ്ഡെ എന്നിവരുടെ കിടിലന്‍ നൃത്തച്ചുവടുകള്‍ തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്.

മെയ് ഒന്നിനാണ് റെട്രോ തിയേറ്ററുകളിലെത്തിയത്. സിനിമയുടെ ആഗോള കളക്ഷന്‍ 235 കോടി കടന്നിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് തിയേറ്ററില്‍ നിന്നുള്ള നേട്ടവും സിനിമയുടെ മറ്റു ബിസിനസുകളില്‍ നിന്നും ലഭിച്ച തുകകള്‍ കൂടി ചേര്‍ന്ന കളക്ഷന്‍ ആണെന്ന് നിര്‍മാതാക്കള്‍ പോസ്റ്ററിലൂടെ അറിയിച്ചിരുന്നു.