ചോറിനു കൂട്ടാൻ ഇത് തയ്യാറാക്കൂ ...

03:00 PM Aug 25, 2025 | Neha Nair

ചേരുവകൾ

    പാവക്ക -ഒരെണ്ണം ഇടത്തരം
    പച്ചമാങ്ങ -ഒരെണ്ണം ചെറുത്
    തേങ്ങ ചിരകിയത് -ഒരു മുറി
    ജീരകം -കാൽ ടീസ്പൂൺ
    പച്ചമുളക് -5 എണ്ണം നെടുകെ കീറിയത്
    വെളുത്തുള്ളി -2 അല്ലി
    ചെറിയ ഉള്ളി -ഒരുപിടി നെടുകെ കീറിയത്
    ഇഞ്ചി -ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞത്
    മുളകുപൊടി -കാൽ ടീസ്പൂൺ
    മഞ്ഞൾപൊടി -അര ടീസ്പൂൺ
    വെളിച്ചെണ്ണ -ആവശ്യത്തിന് 

തയാറാക്കേണ്ടവിധം

പാവക്ക വൃത്തിയാക്കി നീളത്തിൽ ചെറിയ കഷണങ്ങളാക്കി മുറിച്ചുവെക്കുക. ഇതേപോലെ പച്ചമാങ്ങയും അരിഞ്ഞു​വെക്കുക. കറിച്ചട്ടിയിൽ കുറച്ച്​ വെള്ളമെടുത്ത് ഉപ്പും ചേർത്ത് ഇത് പകുതി വേവിൽ തയാറാക്കിയെടുക്കുക.

ഇതിലേക്ക് തോരൻ പരുവത്തിൽ തേങ്ങ, ജീരകം, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചുചേർക്കുക. കൂടെ പച്ചമുളക്, ഉള്ളി, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർക്കാം.

ഇതെല്ലാം കൂടി ചേർത്ത് ചെറിയ തീയിൽ 15 മിനിറ്റ് അടച്ചു​വെച്ച് വേവിക്കുക. വെന്ത കറിയുടെ മുകളിൽ പച്ച വെളിച്ചെണ്ണ ചേർത്ത് ഉപയോഗിക്കാം.