എടക്കാട് :പുതിയ ദേശീയപാതയിൽ നടാൽ ഒകെ യു പി സ്കൂൾ പരിസരത്ത് അടിപ്പാത വേണമെന്ന ആവശ്യം അധികൃതർക്ക് കീറാമുട്ടിയാവുന്നു. പുതിയ ദേശീയപാതയുടെ ഭാഗമായി ഡ്രൈനേജും സർവ്വീസ് റോഡും നിർമ്മിക്കാനായി റോഡ് അടച്ചതോടെ കണ്ണൂർ - തലശേരി റൂട്ടിൽ ഇന്നും സ്വകാര്യ ബസുകൾ പണിമുടക്കി. സമരം അനിശ്ചിത കാലത്തേക്കായിരിക്കുമെന്നാണ് സൂചന.
ഒ കെ യു .പി സ്കൂൾ പരിസരത്തെ പഴയ ദേശീയ പാതയിൽ നിന്ന് പുതിയ അതിവേഗ ഭേശീയപാതയിലേക്കുള്ള പ്രവേശനം കോൺക്രീറ്റ് ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാണ്. പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസം തുറന്ന റോഡാണ് ഇന്ന് വീണ്ടും അടച്ചത്. നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും റോഡ് തുറന്ന് കൊടുക്കാൻ NH അധികൃതർ തയ്യാറായില്ല. റോഡ് അടച്ചതോടെ ചുറ്റി വളഞ്ഞ് സർവീസ് നടത്താനാവില്ലെന്ന് പറഞ്ഞാണ് ബസ് തൊഴിലാളികളും ഉടമകളും പണി മുടക്ക് നടത്തുന്നത്. പ്രതിഷേധം കണക്കിലെടുത്ത് ഇപ്പോഴും എടക്കാട് പൊലീസ് സ്ഥലത്ത് കാവൽ നിൽകുന്നുണ്ട്.
കീറാമുട്ടിയായി നടാലിലെ അടിപ്പാത: കണ്ണൂർ - തോട്ടട - തലശേരി റൂട്ടിൽ ഇന്നും ബസ് പണിമുടക്ക്, യാത്രക്കാർ പെരുവഴിയിലാവുന്നത് തുടർക്കഥ