കോഴിക്കോട്: സ്നാപ് ചാറ്റ് എന്ന സമൂഹമാധ്യമ ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട പതിമൂന്ന്കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കർണാടക സ്വദേശി അറസ്റ്റിൽ. മുഹമ്മദ് സഹീർ യൂസഫ് ആണ് കോഴിക്കോട് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വടകര ഡിവൈ എസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി സിഐ ശ്രീലാൽ, എസ്ഐ ബിജു, എഎസ്ഐ വിജു, ശോഭ, സിവിൽ പൊലീസ് ഓഫീസർമാരായ നിഖിൽ, പ്രവീൺ കുമാർ, ഗംഗേഷ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് സഹീറിനെ റിമാന്റ് ചെയ്തു.