+

സ്വാതന്ത്ര്യ ദിനത്തിൽ ആശംസ നേർന്ന ഇന്ത്യക്ക് നന്ദി അറിയിച്ച് സെലൻസ്കി

സ്വാതന്ത്ര്യ ദിനത്തിൽ ആശംസ നേർന്ന ഇന്ത്യക്ക് നന്ദി അറിയിച്ച് സെലൻസ്കി

കിയവ്: സ്വാതന്ത്ര്യ ദിനത്തിൽ ആശംസ നേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് സ്മരിച്ചുകൊണ്ടാണ് സെലൻസ്കി രാജ്യത്തിനും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.

ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യക്ക് സെലൻസ്കി ആശംസ അറിയിച്ച് പ്രസ്താവന നടത്തിയിരുന്നു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

തൊട്ടടുത്ത ദിവസം,സെലൻസ്കിക്ക് നന്ദി അറിയിച്ച് മോദി, സമാധാനത്തിനായി യുക്രെയിനുമായി കൈകോർക്കുമെന്ന് പ്രസ്താവിച്ചിരുന്നു.

facebook twitter