+

സി.പി.എം നേതാവായ 56 കാരി വഴിയരികിൽ മരിച്ചനിലയിൽ

സി.പി.എം തിരുമാറാടി ലോക്കൽ കമ്മിറ്റി അംഗം മണ്ണത്തൂർ കാക്കയാനിക്കൽ ആശ രാജുവിനെ (56) വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തി.

കൂത്താട്ടുകുളം : സി.പി.എം തിരുമാറാടി ലോക്കൽ കമ്മിറ്റി അംഗം മണ്ണത്തൂർ കാക്കയാനിക്കൽ ആശ രാജുവിനെ (56) വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുമാറാടി പഞ്ചായത്ത് കുടുംബശ്രീ വൈസ് ചെയർപേഴ്സൻ, ജനാധിപത്യ മഹിള അസോസിയേഷൻ, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ, കർഷകസംഘം സംഘടനകളുടെ കൂത്താട്ടുകുളം ഏരിയ കമ്മിറ്റി അംഗമാണ്​.

ബുധനാഴ്ച രാത്രി 8.15ഓടെയാണ്​ സംഭവം. ടോർച്ചിൻറെ വെളിച്ചംകണ്ട്​ നാട്ടുകാർ നോക്കിയപ്പോഴാണ്​ മൃതദേഹം കണ്ടത്​. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃ​ദ്രോഗിയായിരുന്നു. ഏതാനും ദിവസംമുമ്പ്​ ഇവർ പാർട്ടി നേതാക്കൾക്കയച്ച ശബ്ദസന്ദേശം വാട്സ്ആപ് ഗ്രൂപ്പുകളിൽ ചർച്ചയായിട്ടുണ്ട്​. 

പാർട്ടിയുടെ ഇത്രയധികം ചുമതലകൾ വഹിച്ചിട്ടും തൻറെ വീട്ടിലേക്കുള്ള വഴിക്ക്​ താൻ ജീവനോളം സ്നേഹിച്ച പാർട്ടിയും നേതാക്കളും തടസ്സംനിന്നെന്നായിരുന്നു സന്ദേശം. ഏതാനും വർഷംമുമ്പ്​ തൻറെ മകൻ ഹൃദ്രോഗബാധിതനായി കുഴഞ്ഞുവീണപ്പോൾ വഴിയില്ലാത്തതിനാൽ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. അതിനാൽ മരണം സംഭവിച്ചെന്നും തനിക്കും ഇതേ അനുഭവം ഉണ്ടായേക്കാമെന്നും സന്ദേശത്തിലുണ്ട്.

മകൻ: പരേതനായ നിഷു. മരുമകൾ: അഞ്ജലി (നഴ്സ്, സൗദി). സംസ്കാരം വെള്ളിയാഴ്ച നാലിന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ നടക്കും. രാവിലെ ഒമ്പതുമുതൽ തിരുമാറാടി ടാഗോർ ഹാളിൽ പൊതുദർശനത്തിന് വെക്കും.

facebook twitter