സംസ്ഥാനത്ത് നവംബറില്‍ മുഖ്യമന്ത്രി മാറുമെന്ന അഭ്യൂഹത്തെക്കുറിച്ച് ചോദ്യമുന്നയിച്ച് മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ നവംബറില്‍ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന അഭ്യൂഹത്തെക്കുറിച്ച് വിധാന്‍സൗധയില്‍ വെച്ച് അഭിപ്രായം ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ക്ഷോഭിച്ചത്. ആരാണ് നിന്നോട് പറഞ്ഞത്? ശിവകുമാര്‍ നിന്നോട് ഇത് പറഞ്ഞോയെന്ന് സിദ്ധരാമയ്യ ചോദിച്ചു.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നവംബര്‍ 20 ന് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കും. സിദ്ധരാമയ്യയുമായുള്ള അധികാര പങ്കിടല്‍ കരാര്‍ പ്രകാരം നവംബര്‍ 20 ന് ശേഷം കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് രാഷ്ട്രീയ വൃത്തങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സിദ്ധരാമയ്യയോ ശിവകുമാറോ ഔദ്യോ?ഗികമായി ഒന്നും പറഞ്ഞിട്ടില്ല. എല്ലാം ഹൈക്കമാന്‍ഡ് പറയുമെന്നാണ് പാര്‍ട്ടി നേതാക്കളും പറയുന്നത്.