+

ശബരിമല സ്വര്‍ണക്കൊള്ള ; ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ജ്വല്ലറി പൂട്ടിയനിലയില്‍

ജ്വല്ലറിയില്‍ ഉപഭോക്താക്കള്‍ക്ക് ബന്ധപെടാനായി ഫോണ്‍ നമ്പര്‍ മാത്രമുള്ള നോട്ടീസ് പതിച്ചിട്ടുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍, ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ജ്വല്ലറി പൂട്ടിയനിലയില്‍. കര്‍ണാടക ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധന്റെ 'റൊദ്ദം' ജ്വല്ലറിയാണ് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. ജ്വല്ലറിയില്‍ ഉപഭോക്താക്കള്‍ക്ക് ബന്ധപെടാനായി ഫോണ്‍ നമ്പര്‍ മാത്രമുള്ള നോട്ടീസ് പതിച്ചിട്ടുണ്ട്.

ശബരിമല ദ്വാരപാളികളില്‍ നിന്നും വേര്‍തിരിച്ചെടുത്ത സ്വര്‍ണ്ണം കര്‍ണാടക ബെല്ലാരിയിലെ വ്യാപാരിയായ ഗോവര്‍ധനാണ് ഉണ്ണികൃഷണന്‍ പോറ്റി വിറ്റത്. ഉണ്ണികൃഷ്ണന്‍ പോറ്റി 476 ഗ്രാം സ്വര്‍ണം കൈമാറിയെന്നായിരുന്നു ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍ നല്‍കിയ മൊഴി.ഉണ്ണികൃഷ്ണന്‍ പോറ്റിയും ഗോവര്‍ധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും എസ്‌ഐടി പരിശോധിച്ച് വരികയാണ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യും.

facebook twitter