ശബരിമലയിൽ റീൽസ് ചിത്രീകരിച്ചു ; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ കേസ്

10:00 AM Apr 24, 2025 | Neha Nair

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് റീൽസ് ചിത്രീകരിച്ച സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ കേസ്. കഴിഞ്ഞ മകരവിളക്ക് ദിവസമാണ് സുരക്ഷാ മേഖലയായ സന്നിധാനത്ത് സോപനത്തിന്റെ മുന്നിലും തിരുമുറ്റത്തുനിന്നും റീൽസ് ചിത്രീകരിച്ചത്.

രാഹുൽലിനൊപ്പം പാലക്കാട് എം പി വി കെ ശ്രീകണ്ഠനും ഉണ്ടായിരുന്നു. റീൽസ് ചിത്രീകരിക്കാൻ രാഹുലിന് അനുമതി നൽകിയില്ല എന്ന് ദേവസ്വം ബോർഡ് വിവരവകാശത്തിലൂടെ വ്യക്തമാക്കിയിരുന്നു. ശാസ്താംകോട്ട സ്വദേശി മഹേഷ് മണികണ്ഠൻ ആണ് സന്നിധാനം പൊലീസിനും ദേവസ്വം ബോർഡിലും റീൽസ് സംബന്ധിച്ച് പരാതി നൽകിയത്.

 

Trending :