കോഴിക്കോട് മസ്‌കത്ത് സര്‍വീസുകളുടെ എണ്ണം ഡിസംബര്‍ വരെ വര്‍ധിപ്പിച്ച് സലാം എയര്‍. വെള്ളിയാഴ്ചകളില്‍ ഓരോ സര്‍വീസുകളാണ് അധികമായി നടത്തുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും പുലര്‍ച്ചെ 4.50നാണ് പതിവ് വിമാനം. വെള്ളിയാഴ്ചകളില്‍ രാത്രി 11നാണ് അധിക സര്‍വീസ്. ഡിസംബര്‍ വരെയാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
മസ്‌കത്ത് വഴി ജിദ്ദ, റിയാദ്, ദമാം, കുവൈത്ത്, ദോഹ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് കണക്ഷന്‍ വിമാന സര്‍വീസുകളും ലഭ്യമാണ്.