ചേരുവകൾ
വാസലിൻ- 1 ടീസ്പൂൺ
ആവണക്കെണ്ണ- 1ടീസ്പൂൺ
വെളിച്ചെണ്ണ- 1/2 ടീസ്പൂൺ
വിറ്റാമിൻ ഇ ക്യാപ്സൂൾ- 1
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ ബൗളിലേയ്ക്ക് വാസലിനും, ആവണക്കെണ്ണയും, വെളിച്ചെണ്ണയും എടുത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ഒരു വിറ്റാമിൻ ഇ ക്യാപ്സൂൾ പൊട്ടിച്ചൊഴിക്കാം. ചേരുവകൾ നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം വൃത്തിയുള്ള ഒരു കുപ്പിയിലേയ്ക്കു മാറ്റാം.
ഉപയോഗിക്കേണ്ട വിധം
വൃത്തിയാക്കിയ മുഖത്ത് വേണം ഇത് ഉപയോഗിക്കാൻ. മസ്കാര ബ്രെഷ് ഉപയോഗിച്ച് സെറം കൺപീലികളിലും പുരികത്തിലും പുരട്ടാം. രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ഇത് ശീലമാക്കാം. രാവിലെ ഉണർന്നയുടൻ തണുത്ത വെള്ളത്തിൽ കഴുകി കളയാം.
8
എങ്ങനെയാണ് മുട്ട പുഴുങ്ങേണ്ടത്? എത്ര സമയം വേണം
ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് മുട്ട. ഒൻപതോളം അമിനോ ആസിഡുകളും ശരീരത്തിനാവശ്യമായ പ്രോട്ടീനും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകൾ ധാതുക്കൾ, ആൻറി ഓക്സിഡന്റുകൾ തുടങ്ങിയവയും ധാരാളമായി മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുട്ട പുഴുങ്ങി കഴിക്കുമ്പോൾ എല്ലാവർക്കും ഉള്ള സംശയമാണ് എത്ര മിനിറ്റ് പുഴുങ്ങണം എന്നുള്ളത്.
4 മുതൽ 6 മിനിറ്റ് വരെ സമയത്ത് മുട്ട പുഴുങ്ങുന്നതാണ് ഏറ്റവും മികച്ച രുചിയിൽ മുട്ട പുഴുങ്ങി കിട്ടുന്നതിനായി വേണ്ടുന്ന സമയം. സമയം വ്യത്യാസപ്പെടുന്നതിനനുസരിച്ച് പുഴുങ്ങിയ മുട്ടയുടെ രുചിയിലും മഞ്ഞക്കരു ലഭിക്കുന്ന രീതിയിലും വ്യത്യാസം ഉണ്ടാകും.
4 മുതൽ 6 മിനിറ്റ് വരെയാണ് തിളപ്പിക്കുന്നതെങ്കിൽ ഒഴുകുന്ന മഞ്ഞക്കരുവായിരിക്കും ലഭിക്കുക.
7–8 മിനിറ്റ് വരെ ഇടത്തരം സമയത്താണ് തിളപ്പിക്കുന്നതെങ്കിൽ ചെറുതായി ക്രീം കലർന്ന മഞ്ഞക്കരുവായിരിക്കും പുഴുങ്ങിയ മുട്ടക്കുള്ളിൽ ഉണ്ടാകുക.
9-12 വരെ തിളപ്പിക്കുകയാണെങ്കിൽ പൂർണമായും വെന്ത മഞ്ഞക്കരു ലഭിക്കും.