മഴ മുന്നറിയിപ്പ് കാരണം തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാറ്റിവെച്ച ഓണപരീക്ഷയുടെ ചോദ്യ പേപ്പര്‍ സ്‌കൂളുകള്‍ സ്വയം പ്രിന്റ് ചെയ്യണമെന്ന് നിര്‍ദ്ദേശം. ചോദ്യ പേപ്പറിന്റെ സോഫ്റ്റ് കോപ്പി വിദ്യാഭ്യാസ വകുപ്പ് നല്‍കും. ഇത് സംബന്ധിച്ച് വകുപ്പില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കി.
അതേസമയം തീരുമാനം ചോദ്യ പേപ്പറുകളുടെ രഹസ്യ സ്വഭാവം നഷ്ടമാക്കുമെന്ന് അധ്യാപകര്‍ പറയുന്നു.
Trending :
സ്‌കൂളുകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന തീരുമാനമാണിതെന്ന് അധ്യാപക സംഘടനായ കെപിഎസ്ടിഎ വ്യക്തമാക്കി. ചോദ്യ പേപ്പര്‍ ചോര്‍ച്ച തടയാന്‍ നേരത്തെ വിശദമായി മാര്‍ഗനിര്‍ദേശങ്ങള്‍ വകുപ്പ് പുറത്തിറക്കിയിരുന്നു. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് നിര്‍ദ്ദേശമെന്നാണ് ഉയരുന്ന പ്രധാന പരാതി.