സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് റിയാദില്‍ രണ്ടു വിനോദ പരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഗവര്‍ണറുടെ ഉത്തരവ്. എയര്‍ റൈഡുകളുടെ സുരക്ഷയെ കുറിച്ച് ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി ആശങ്ക ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്.
അമ്യൂസ്‌മെന്റ് പാര്‍ക്കുകളുടേയും മറ്റു വിനോദ പരിപാടികളിലേയും റൈഡുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും സന്ദേശത്തില്‍വ്യക്തമാക്കി. കഴിഞ്ഞാഴ്ച തായിറില്‍ ജബല്‍ അല്‍അക്ദര്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ യന്ത്ര ഊഞ്ഞാല്‍ പൊട്ടിവീണ് ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. പരിക്കേറ്റ് ചികിത്സയിലുണ്ടായ സൗദി ബാലിക കഴിഞ്ഞ ദിവസം മരിച്ചതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
Trending :