സീനിയർ താരങ്ങൾ വിരമിച്ചശേഷംവിരമിച്ചശേഷം ആരും ഒരു സാധ്യതയും നൽകാതിരുന്ന ടീം പൊരുതി പരമ്പര സമനിലയിലാക്കിയ ജയം ; കെ എൽ രാഹുൽ

10:33 PM Aug 06, 2025 | Neha Nair

വമ്പൻ പോരാട്ടങ്ങൾക്ക് ശേഷം ഓവൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ഓവലിൽ നടന്ന അവസാന ടെസ്റ്റിൽ പേസ് ബൗളർ മുഹമ്മദ് സിറാജായിരുന്നു ഇന്ത്യയുടെ വിജയശിൽപി. ഇന്ത്യയുടെ പ്രധാനപ്പെട്ട ടെസ്റ്റ് വിജയങ്ങളിൽ ഒരുപക്ഷേ ഏറ്റവും മികച്ച ജയമാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലേതെന്ന് ഇന്ത്യൻ ബാറ്റർ കെ എൽ രാഹുൽ പറഞ്ഞു.

‘ഇന്ത്യയുടെ മഹത്തായ ടെസ്റ്റ് വിജയങ്ങളിൽ ഒരുപക്ഷേ ഏറ്റവും മഹത്തായ ജയമാണിത്. കോഹ്‌ലി –രോഹിത്–അശ്വിൻ ത്രയം വിരമിച്ചശേഷം ആരും ഒരു സാധ്യതയും നൽകാതിരുന്ന ടീം പൊരുതി പരമ്പര സമനിലയിലാക്കിയ ജയം. സീനിയർ താരങ്ങൾ വിരമിച്ചശേഷം ആരും സാധ്യത കൽപിച്ചില്ല, അങ്ങനെ നോക്കുമ്പോൾ ഇത് മഹത്തായ വിജയമാണ്’, കെ എൽ രാഹുൽ പറഞ്ഞു.

‘ഈ യുവ ടീമിൽ ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷിക്കാം. ഇന്ത്യയ്ക്കു വെളിയിൽ ഇതുപോലുള്ള മഹത്തായ വിജയങ്ങൾ ഇനി നാം ഏറെ നേടും. ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി ശോഭനമാക്കുന്ന പരമ്പരയായിരുന്നു ഇത്, രാഹുൽ കൂട്ടിച്ചർത്തു. അതേസമയം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാമനാണ് ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ.