എസ് എഫ് ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം

08:39 AM Jul 02, 2025 |


എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം. 2018 ജൂലൈ 2 നാണ് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മഹാരാജാസ് കോളേജില്‍ വച്ച് അഭിമന്യു എന്ന മിടുക്കനായ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിയത്. അഭിമന്യു വധക്കേസിലെ 16 പ്രതികളുടെയും വിചാരണ ഉടന്‍ ആരംഭിക്കാനിരിക്കെയാണ് അഭിമന്യുവിന്റെ ഓര്‍മ്മദിനം.

മഹാരാജാസ് കോളേജിന്റെ ചുമരില്‍ അഭിമന്യു കുറിച്ചിട്ട വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യത്തിന് കാലത്തെ അതിജീവിക്കാനുള്ള കരുത്തുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായാണ് ഇന്ന് അഭിമന്യു ദിനം കടന്നു വന്നത്. പുലര്‍ച്ചെ 12 മണിക്ക് പതിവുപോലെ അഭിമന്യു കുത്തേറ്റ് വീണ ഇടത്ത് സഹപാഠികള്‍ ഒത്തുകൂടി. വര്‍ഗീയതയ്‌ക്കെതിരെ മരണം വരെ പോരാടും എന്ന മുദ്രാവാക്യം മുഴക്കി. വര്‍ഗീയ വിരുദ്ധ ചുവരെഴുത്തും നടത്തും.

Trending :

രാവിലെ 11 മണിക്ക് മറൈന്‍ ഡ്രൈവില്‍ നിന്ന് കോളേജിലേക്ക് വിദ്യാര്‍ഥി റാലി സംഘടിപ്പിക്കും. എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജി അടക്കമുള്ള വിദ്യാര്‍ഥി നേതാക്കള്‍ പങ്കെടുക്കും. അഭിമന്യുവിന്റെ ഓര്‍മ്മ നിലനിര്‍ത്താനായി ഏര്‍പ്പെടുത്തിയ വിദ്യാര്‍ഥി അവാര്‍ഡുകളുടെ വിതരണവും ചടങ്ങില്‍ നടക്കും. അഭിമന്യു കൊലപാതക കേസിലെ 16 പ്രതികളുടെ വിചാരണ അടുത്തമാസം തുടങ്ങുകയാണ്.