നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സംഭവം ; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

07:02 AM Dec 04, 2025 | Suchithra Sivadas

ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നലെയും ഇന്നുമായി റദ്ദാക്കിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. 150 സര്‍വ്വീസുകളാണ് ഇന്‍ഡിഗോ മാത്രം റദ്ദാക്കിയത്. 

സാങ്കേതിക വിഷയങ്ങള്‍ കാരണമെന്നാണ് വിശദീകരണം. ജീവനക്കാരുടെ കുറവ് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ചെക്കിന്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ ഇന്നലെ രാത്രി എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകളെ ബാധിച്ചിരുന്നു.