
കൊച്ചി: ലൈംഗിക ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ രാജിവെപ്പിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലാണ് എന്ന് പറയേണ്ടി വരുമെന്ന് മാധ്യമപ്രവര്‍ത്തക കെകെ ഷാഹിന. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം ഈ വിഴുപ്പ് ചുമക്കുന്നത് കാണുമ്പോള്‍ നടുക്കവും നിരാശയും തോന്നുന്നെന്നും അവര്‍ പറയുന്നു.
കെകെ ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്,
കേരളത്തിലെ കോണ്‍ഗ്രസ്സ് അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലാണ് എന്ന് പറയേണ്ടി വരും. ഹാബിച്വല്‍ ഒഫന്‍ഡര്‍ ആയ ഒരുത്തനെ പുറത്താക്കാന്‍ കഴിയാതെ പാര്‍ട്ടി നേതൃത്വം നില്‍ക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു. എത്ര വലിയ പടുകുഴിയിലാണ് ആ പാര്‍ട്ടി ചെന്ന് പെട്ടിരിക്കുന്നത്!
ആ പ്രിഡേറ്റര്‍ക്കെതിരെ സംസാരിക്കാന്‍ ആര്‍ജവം കാട്ടിയ വനിതാ നേതാക്കള്‍ കടുത്ത സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നു. എന്നിട്ടും ചെറുവിരല്‍ അനക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. നേതൃത്വത്തെ ഒന്നാകെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള മെറ്റീരിയല്‍ അവന്റെ കയ്യില്‍ ഉള്ളത് കൊണ്ടാണോ ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്രയൊക്കെ സംഭവിച്ചിട്ടും രാഹുല്‍ ഗാന്ധിയുടെ പടം ഇട്ട് അങ്ങനെ ഒരു പോസ്റ്റ് ഇടാനുള്ള Audacity!
ബീഹാറില്‍ വോട്ട് ചോരി ഉയര്‍ത്തി ജനകീയ മുന്നേറ്റം സൃഷ്ടിക്കുന്ന രാഹുല്‍ ഗാന്ധിയെ ആക്രമിക്കാന്‍ ബിജെപി ക്ക് മരുന്നിട്ട് കൊടുക്കുന്ന ഈ ഹീനപ്രവര്‍ത്തിയുടെ പേരില്‍ തന്നെ അവനെ എടുത്ത് പുറത്ത് കളയേണ്ടതാണ്. ഒരക്ഷരം മിണ്ടാനാവാതെ, കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം ഈ വിഴുപ്പ് ചുമക്കുന്നത് കാണുമ്പോള്‍ നടുക്കവും നിരാശയും തോന്നുന്നു.
ഇത്രയും വലിയ നാറിയെ ലൈഫില്‍ കണ്ടിട്ടില്ല എന്ന് മാത്രം പറയരുത്. . അവനെക്കാള്‍ വലിയ നാറികളെ കണ്ട് കൊണ്ടിരിക്കുകയാണല്ലോ .
ഇത്രയൊക്കെ സംഭവിച്ചിട്ടും ചാനല്‍ ക്യാമറകള്‍ക്ക് മുന്‍പില്‍ ഒരു ഉളുപ്പുമില്ലാതെ ചിരിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തും നിന്ന് ക്യാമറയില്‍ സ്വന്തം മുഖം പതിപ്പിക്കുന്ന സഹനാറികളെ കണ്ടില്ലേ?
രാഹുല്‍ മാങ്കൂട്ടത്തിലിനെ രാജി വെപ്പിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് കൊണ്ട് മാത്രം കോണ്‍ഗ്രസ്സ് നേരിടുന്ന പ്രതിസന്ധി അവസാനിക്കില്ല. ഒരു പ്രിഡേറ്ററെ സപ്പോര്‍ട്ട് ചെയ്തിട്ടായാലും വേണ്ടില്ല, ചാനലുകളില്‍ സ്വന്തം മുഖം വന്നാല്‍ മതി എന്ന് കരുതുന്ന ഈ സഹനാറികളെയും കൂടി തൂത്തെറിഞ്ഞു വെളിയില്‍ കളയാതെ കോണ്‍ഗ്രസ്സിന് രക്ഷയുണ്ടാകില്ല. മുതിര്‍ന്ന വനിതാനേതാക്കളെ പോലും അശ്ലീലം പറഞ്ഞ് ആക്രമിക്കുന്ന സൈബര്‍ വെട്ട് കിളി കൂട്ടങ്ങളെ നിലക്ക് നിര്‍ത്താതെ കോണ്‍ഗ്രസ്സിന് ഒരടി മുന്നോട്ട് വെക്കാന്‍ കഴിയില്ല.