വേണ്ട ചേരുവകൾ
പാൽ- 400 മില്ലി
പഴം- 2
ബൂസ്റ്റ്- 1.5 ടേബിൾസ്പൂൺ
പഞ്ചസാര- 3 ടേബിൾസ്പൂൺ
കശുവണ്ടി- 5 അല്ലെങ്കിൽ നിലക്കടല- 1 ടേബിൾസ്പൂൺ
നട്സ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം നോക്കാം
Trending :
ഫ്രീസറിൽ വെച്ച പാലിലേക്ക് നന്നായി പഴുത്ത രണ്ട് ഞാലിപ്പൂവൻ പഴം, ഒന്നര ടേബിൾസ്പൂൺ ബൂസ്റ്റ്, മൂന്ന് ടേബിൾസ്പൂൺ പഞ്ചസാരയും ചേർക്കുക. അഞ്ച് കശുവണ്ടിയോ ഒരു ടേബിൾസ്പൂൺ നിലക്കടലയോ ചെറിയ കഷ്ണങ്ങളാക്കി അതിലേയ്ക്ക് ചേർക്കുക. കട്ടകളില്ലാതെ സ്മൂത്തായി അരച്ചെടുക്കുക. ഷേക്ക് റെഡി ഇനി തണുപ്പോടെ തന്നെ കുടിച്ചോളൂ.