അതീവ രുചിയിൽ തയാറാക്കാം ചെമ്മീൻ റോസ്റ്റ്‌

12:40 PM Apr 03, 2025 | Neha Nair

ചേരുവകൾ

●ചെമ്മീൻ -1/2 കിലോ

●ചെറിയ ഉള്ളി -15 എണ്ണം

●തക്കാളി -2 എണ്ണം

●ടൊമാറ്റോ കെച്ചപ്പ് -1 ടേബിൾ സ്പൂൺ

●ഉലുവ -1/4 ടീസ്പൂൺ

●വലിയ ജീരകം -1/4 ടീസ്പൂൺ

●കറിവേപ്പില - ആവശ്യത്തിന്

●ഇഞ്ചി - ചെറിയൊരു കഷ്ണം

●വെളുത്തുള്ളി -4,5 അല്ലി

●വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ

●മഞ്ഞൾ പൊടി -1/2 ടീസ്പൂൺ

●മുളക് പൊടി -1&1/2ടീസ്പൂൺ

●ഗരം മസാല -1/2 ടീസ്പൂൺ

●പച്ച മുളക് -2,3 എണ്ണം

●കുരുമുളക് പൊടി -1 ടീസ്പൂൺ

●നാരങ്ങാ നീര് -1 ടേബിൾ സ്പൂൺ
ഉണ്ടാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചെമ്മീനിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ്, നാരങ്ങാ നീര് എന്നിവ ചേർത്തു കുറച്ചു നേരം വെക്കണം. വെളിച്ചെണ്ണയിൽ പകുതി വേവിച്ചെടുക്കുക. ചെമ്മീൻ മാറ്റി അതേ പാനിൽ തന്നെ ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, ഉലുവ, ജീരകം എല്ലാം കൂടെ ഇട്ടു ചതച്ചു വെച്ച മിശ്രിതം ഇട്ടു വഴറ്റി അതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത്‌ വീണ്ടും നന്നായി വഴറ്റി എടുക്കുക.

ണ്ട് കഴിഞ്ഞാൽ കെച്ചപ്പ് ചേർത്ത് ഒന്നു കൂടെ വഴറ്റി അതിലേക്ക് പൊടികൾ എല്ലാം ചേർത്ത് യോജിപ്പിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ്, കറി വേപ്പില ചേർത്ത് കൊടുക്കാം. പകുതി വേവിച്ച ചെമ്മീനും ഇട്ട് അടച്ചു വെച്ച് 10 മിനുട്ട് വേവിച്ചെടുക്കുക. ചെമ്മീൻ റോസ്‌റ്റ്‌ റെഡി.