ഒരു ചെമ്മീൻ ഡ്രൈ റോസ്റ്റ് പരീക്ഷിച്ചാലോ?

01:55 PM Mar 03, 2025 | Kavya Ramachandran

ആവശ്യ സാധനങ്ങൾ:

വലിയ ചെമ്മീൻ – 1 കിലോ
മുളക് പൊടി- 1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി- അര സ്പൂൺ
ഉപ്പു – പാകത്തിന്
മഞ്ഞൾ പൊടി- അര സ്പൂൺ
ഇഞ്ചി- 1 വലിയ കഷ്ണം
വെളുത്തുള്ളി – ഒരു പിടി
പച്ചമുളക് – 2 എണ്ണം
വേപ്പില – 5 തണ്ട്

ഉണ്ടാക്കുന്ന വിധം:

നന്നാക്കി വൃത്തി ആയി കഴുകി ചെമ്മീനിലേക്കു ഉപ്പു മഞ്ഞൾ പൊടി ചേർത്തു ഒന്നു മിക്സ് ചെയ്തു വയ്ക്കണം, മിക്സിയിൽ അളന്നു വച്ച പൊടികളും, പച്ച മുളകും,ഇഞ്ചി, വെളുത്തുള്ളി എല്ലാം ചേർത്തു നന്നായി അരക്കണം ചെമ്മീനിലേക്കു ഈ അരപ്പും,വേപ്പിലയും,അര സ്പൂൺ കോൺ ഫ്ലോർ കൂടി ചേർത്തു നന്നായി കുഴച്ചു വയ്ക്കണം ശേഷം ചൂടായ വെളിച്ചെണ്ണയിൽ വറുത്തു എടുക്കാം. ചെമീൻ റോസ്റ്റ് റെഡി.